ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠയുടെ രണ്ടാംവാർഷികം ഇന്നാഘോഷിക്കും.
2024 ജനുവരി 22ന് നടന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനും പ്രാണപ്രതിഷ്ഠയ്ക്കുമായുള്ള ചടങ്ങുകൾക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയാണു നേതൃത്വം നൽകിയത്.
ആഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കശാപ്പ്ശാലകൾ ഇന്ന് അടച്ചിടണമെന്നു മുനിസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെ തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.